NCT
KeralaNewsThrissur News

വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.

തൃശ്ശൂർ : വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി സ്വദേശിയായ സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പം ഉണ്ടായിരുന്ന അനീഷ് എന്ന യുവാവിനും കുത്തേറ്റു. ക്രിമിനൽ കേസ് പ്രതിയായ വിഷ്ണുവാണ് ഇരുവരെയും ആക്രമിച്ചത്. സേവ്യറും, അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു.

ആഴത്തിൽ കുത്തേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സേവ്യർ ഇന്ന് പുലർച്ചെ മരിച്ചു. അനീഷും ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. പ്രതി വിഷ്ണു ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts

കസ്റ്റമേഴ്സിൽ നിന്നും പണം വാങ്ങി കമ്പനിയിൽ അടക്കാത്ത കേസിൽ പ്രതിയെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.

murali

നാട്ടികയിലെ ഇടതുപക്ഷം മലിമസപ്പെട്ടിരിക്കുന്നു : വി എം സുധീരൻ.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതിക്ക് 12 വർഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷ.

murali
error: Content is protected !!