NCT
KeralaNewsThrissur News

പൊന്നൂക്കരയിൽ 54 കാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി : പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.പൊന്നൂക്കരയിൽ 54 കാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി : പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ : പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പിൽ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്‌ണുവിനെ (38) ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

15 വർഷം മുമ്പ് സുധീഷിൻ്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമവന്നു. ഇതേചൊല്ലി സുധീഷും, വിഷ്ണുവും അടിയായി. സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തി.

ഇന്നലെ വൈകീട്ട് പരിക്കേറ്റ സുധീഷ് ചികിൽസയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സുധീഷ് തനിച്ചാണ് താമസമെന്ന് പൊലീസ് പറയുന്നു. വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.

Related posts

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റിയുടെ കാൽ നട പ്രചരണ ജാഥ.

murali

തളിക്കുളത്ത് അനധികൃതമായി വിൽപ്പനയ്ക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടി.

murali
error: Content is protected !!