ഇരിങ്ങാലക്കുട : ഡ്രൈ ഡേ ദിനത്തിൽ ലോട്ടറി വില്പനയുടെ മറവിൽ സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തിയ ചിറ്റിശ്ശേരി സ്വദേശിയെ പിടികൂടി. ഇന്ന് ( 01- 03 -2025)ന് രാവിലെ ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ആർ അനു കുമാറും പാർട്ടിയും കൂടി മുകുന്ദപുരം താലൂക്ക് നെന്മണിക്കര വില്ലേജ് ചിറ്റിശ്ശേരി ദേശത്ത് മുല്ലത്തടത്തിൽ വീട്ടിൽ മാണിക്യൻ മകൻ രാമചന്ദ്രൻ 54 വയസ്സ് എന്നയാളെ ഹോണ്ട ഡിയോ സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തിവരവേ പിടികൂടിയത്.
തുടർന്ന് പ്രതിയുടെ വീടിന് പിൻവശത്ത് ഷീറ്റ് മേഞ്ഞ ഷെഡ്ഡിൽ നിന്നും 25.500 ലിറ്റർ മദ്യം കണ്ടെടുത്തു. സ്കൂട്ടറിൽ നിന്ന് 6.500 ലിറ്ററും അടക്കം 64 കുപ്പികളിലായി 32 ലിറ്ററും മദ്യം പിടിച്ചെടുത്തു. മദ്യം വിറ്റ വകയിൽ ടിയാനിൽ നിന്നും 1100 രൂപയും കണ്ടെടുത്തു.
തുടർന്ന് പ്രതി രാമചന്ദ്രനെതിരെ CR NO -31/2025 ആയി അബ്കാരി ആക്ട് 55 (i) പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് പാർട്ടിയിൽ പി എം ബാബു (AEI (G),ദിബോസ് ഇ പി (AEI (G), C K ചന്ദ്രൻ (AEI(G), ഗ്രേഡ് പ്രിവന്റ് ഓഫീസർ വി വി ബിന്ദുരാജ്, സിവിൽ എക്സൈസ് ഓഫീസർ ശോബിത്ത്,വനിത സിവിൽ എക്സൈസ് ഓഫീസർ സി എസ് ശാലിനി എന്നിവർ ഉണ്ടായിരുന്നു.
