NCT
KeralaNewsThrissur News

തളിക്കുളത്ത് റോഡ് പണിയുടെ മറവിൽ വയൽ നികത്തുന്നതായി ആരോപണം : ബിജെപി പ്രവർത്തകർ പ്രദേശത്ത് കൊടി നാട്ടി പ്രതിഷേധിച്ചു.

തളിക്കുളം : റോഡ് പണിയുടെ മറവിൽ വയൽ നികത്തുന്നതായി ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രദേശത്ത് കൊടി നാട്ടി പ്രതിഷേധിച്ചു. റോഡ് പണിക്ക് വേണ്ടി എടുക്കുന്ന മണ്ണും ചരലും ആണ് തളിക്കുളം പ്ലയേഴ്സ് ഗ്രൗണ്ട്, പുനരധിവാസ കോളനി എന്നീ വയലുകൾ നികത്തുന്നത്. മഴക്കാലത്ത് വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശം കൂടിയാണിത്. ഇതിന് തളിക്കുളം പഞ്ചായത്ത് ഒത്താശ ചെയ്യുകയാണെന്നും ബി ജെ പി ആരോപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബിജെപിയുടെ കൊടി നാട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി ആലുങ്ങൽ, ബെന്നി അറക്കൽ, ബിജെപി നേതാക്കളായ പ്രേംദാസ് പുളിക്കൽ, ബിജോയ് പുളിയപ്ര, മഹേഷ്, തിലകൻ മാഷ്, റിനേഷ് പട്ടാലി എന്നിവർ പങ്കെടുത്തു.

Related posts

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ.

murali

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ.

murali

ആനന്ദപുരത്ത് കള്ള് ഷാപ്പിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം : ജ്യേഷ്ഠൻ അനുജനെ തലക്കടിച്ച് കൊന്നു.

murali
error: Content is protected !!