NCT
KeralaNewsThrissur News

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

ചാലക്കുടി : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ കാടുകുറ്റി സ്വദേശിയായ യുവതിയെ സംശയം മൂലമുള്ള വിരോധത്താൽ കൊലപ്പെടുത്തണമെന്നുള്ള കരുതി 03.03.2025 തീയ്യതി രാവിലെ 09.30 മണിയോടെ യുവതി ജോലി നോക്കുന്ന

ചാലക്കുടി സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തുകയും വെട്ടുകയും ചെയ്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിനാണ് നെല്ലായി പന്തല്ലൂർ സ്വദേശിയായ പാണപറമ്പിൽ സലീഷ് 45 വയസ് എന്നയാളെ അറസ്റ്റ് ചെയ്തു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ സലീഷിനെ കൊടകര പോലീസും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്

Related posts

കൈപ്പമംഗലം ചളിങ്ങാട് സെന്റ് ജോസഫ് പള്ളിയിലെ മോഷണം : പ്രതി മുറ്റിച്ചൂർ സ്വദേശി പിടിയിൽ.

murali

കുട്ടികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ പ്രതികൾ റിമാന്റിലേക്ക്.

murali

അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ.

murali
error: Content is protected !!