മതിലകം പുതിയകാവിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പന്ത്രണ്ടാം വാർഡിൽ പുതിയകാവ് തെക്ക് ഭാഗം സ്വാശ്രയ നഗറിൽ താമസിക്കുന്ന വാക്കാട്ട് ഷിജുവിൻ്റെ ഭാര്യ കനക (45) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 5 മണിയോടെ പെരുംതോട് കയർ വലപ്പായ ജോലി ചെയ്തു കൊണ്ടിരിക്കെ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു, ഉടൻ തന്നെ തൊഴിലാളികൾ ചേർന്ന് കൊടുങ്ങല്ലൂർ A R ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരകർമ്മം രാവിലെ 10.30 ന് പെരിഞ്ഞനം പഞ്ചായത്ത് ശ്മശാനത്തിൽ
