NCT
KeralaNewsThrissur News

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാൾ ആഘോഷ കമ്മറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു. 

പഴുവിൽ : പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാൾ ആഘോഷ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം മാർച്ച്‌ 11 ചൊവ്വാഴ്ച്ച വൈകീട്ട് 6:30ന് പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ നിർവഹിച്ചു. മെയ് 2, 3, 4, 5 വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ തീയ്യതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്.

ചൊവ്വാഴ്ച്ച ആചരണം ഫെബ്രുവരി 25 ന് ആരംഭിച്ചു. തിരുനാൾ കൊടിയേറ്റം ഏപ്രിൽ 27 നും, ഏട്ടാമിടം മെയ്‌ 11 നുമാണ് ആഘോഷിക്കുന്നത്. തിരുനാൾ നേർച്ച ഭക്ഷണം മെയ് 3 ശനിയാഴ്ച്ച രാത്രി 7 മണി മുതൽ 10 മണി വരെയും, മെയ് 4 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക്‌ 2 മണി വരെയും ഉണ്ടായിരിക്കും.

പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ ആന്റൺ വർഗ്ഗീസ്, പബ്ലിസിറ്റി കൺവീനർ സ്റ്റീഫൻ ലാസർ, മറ്റ് തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

യുവതി പനി ബാധിച്ച് മരിച്ചു.

murali

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു : പ്രതിയെ പോലീസ് പിടികൂടി.

murali

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി.

murali
error: Content is protected !!