വലപ്പാട് ഗ്രാമ പഞ്ചായത്ത് മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പി വി സി വാട്ടർ ടാങ്ക് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ഷിനിത ആഷിക്ക് വിതരണോൽഘാടനം നിർവഹിച്ചു, വൈസ് പ്രസിഡന്റ് . വി. ആർ ജിത്ത് അധ്യക്ഷത വഹിച്ചു.
മത്സ്യ തൊഴിലാളി കുടുംബാംഗങ്ങൾക്ക് ശുദ്ധ ജലം ശേഖരിക്കുന്നതിനായും ജീവിത നിലവാരം ഉയർത്തുന്നതിനുമായാണ് മൂന്ന് ലക്ഷം (3 lakhs) രൂപയുടെ ഈ പദ്ധതി നടപ്പിലാക്കിയത്. 500 ലിറ്റർ ന്റെ ISI മാർക്ക് ഉള്ള ഡബിൾ ലേയർ വാട്ടർ ടാങ്ക് ആണ് എൺപതു (80 nos) മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ഫിഷറീസ് ഡിപ്പാർട്മെന്റ് പഞ്ചായത്ത് മുഖേന വിവിധ പദ്ധതികളുടെ നിർവഹണം നടത്തി വരുന്നു.
ഇത് കൂടാതെ മത്സ്യത്തൊഴിലാളികൾക്കായി മത്സ്യബന്ധന വലകൾക്ക് വേണ്ടി മാത്രമായി നാലു ലക്ഷം (4 lakhs) രൂപ മുൻ ദിവസങ്ങളിൽ ചെലവഴിച്ചിരുന്നു. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി മാത്രമായി വലപ്പാട് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം വകയിരുത്തിയത് പതിനാല് ലക്ഷം (14 lakhs) രൂപയാണ്.
സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺമാരായ തപതി കെ എ, ജ്യോതി രവീന്ദ്രൻ, വാർഡ് മെമ്പർമാരായ അനിതാ കാർത്തികേയൻ, സിജി സുരേഷ്, kk പ്രഹർഷൻ,അനിതാ തൃതീപ്, മണി ഉണ്ണികൃഷ്ണൻ, അജ്മൽ ഷെറീഫ്, ഫാത്തിമ സലീം,ഷൈൻ നെടിയിരിപ്പിൽ, രശ്മി ഷിജോ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ, സാഗർമിത്ര അശ്വതി, അക്വാകൾച്ചർ പ്രൊമോട്ടർ കൃഷ്ണപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
