ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയത്തിലെ ഓഫീസ് കുത്തി തുറന്ന് 90,000 രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ഇടുക്കി ആയിരം ഏക്കർ ചാക്യാങ്കൽ വീട്ടിൽ പത്മനാഭനെ(64)യാണ് തലയോലപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആളൂർ പോലീസ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തലയോലപ്പറമ്പ് പൊലീസ് പ്രതിയെ പിടികൂടിയത്. കുന്നംകുളം, കൊടുങ്ങല്ലൂർ, മാള പൊലീസ് സ്റ്റേഷനുകളിലടക്കം നിരവധി മോഷണകേസുകളിലെ പ്രതിയാണ് പത്മനാഭൻ.
