ദേശീയപാതയിൽ ചാലക്കുടി പോട്ടയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ലോറിക്ക് തീപിടിച്ചു. സ്കൂട്ടർ യാത്രക്കാരനായ വി.ആർ. പുരം ഞാറക്കൽ സ്വദേശി അനീഷ് (40) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് ലോറിക്ക് തീപിടിച്ച് ലോറി പൂർണ്ണമായും കത്തിനശിച്ചു.
ഇന്ന് രാവിലെ ഏഴരയോടെയാ പോട്ട സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്. രാസപദാർത്ഥവുമായി പോയിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്, സ്കൂട്ടർ റോഡിൽ ഉരഞ്ഞു നീങ്ങിയപ്പോഴുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്നു പറയുന്നു
