NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

വാടാനപ്പിള്ളി : “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾ നടത്തി വരവെ ഒരാൾ പിടിയിൽ. തളിക്കുളം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച (15-03-2025) രാത്രി 08.00 മണിയോടെ നടത്തിയ പരിശോധനയിൽ ആണ് തളിക്കുളം സ്വദേശി തോപ്പിൽ വീട്ടിൽ ആഷിഖ് (30) എന്നയാളെയാണ് കഞ്ചാവുമായി തളിക്കുളത്ത് നിന്ന് വാടാനപ്പിള്ളി പോലീസ് പിടികൂടിയത്.

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ് കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ, സുനീഷ് എൻ.ആർ എന്നിവരാണ് ആഷിഖ് നെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെയാണ് “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾ നടത്തി വരുന്നത്.

Related posts

കെ ജെ യു തൃശൂർ ജില്ലാ സമ്മേളനം തൃപ്രയാറിൽ: സംഘാടകസമിതി രൂപീകരിച്ചു.

murali

നാട്ടിക ഗ്രാമ പഞ്ചായത്തിനെതിരെ കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണം മാത്രം – പ്രസിഡന്റ് എം.ആർ. ദിനേശൻ

murali

തളിക്കുളം മഹിളാ സമാജം തൊഴിൽ ഗ്രാമ പദ്ധതിയും ജനസേവന കേന്ദ്രവും ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!