ദേശീയപാതയിൽ ശ്രീനാരായണപുരം ശാന്തിപുരത്ത് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പുതുവീട്ടിൽ അബ്ദുൾ ജബ്ബാർ(68) ആണ് മരിച്ചത്. ശാന്തിപുരത്ത് വ്യാഴാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു അപകടം.
സ്റ്റേഷനറി കടയടച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോൾ പിറകിൽ നിന്നും വന്ന സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ അബ്ദുൾ ജബ്ബാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടാണ് മരണമടഞ്ഞത്. ഖബറടക്കം ഇന്ന് (15.03.2025) ഉച്ചക്ക് ശേഷം സാഹിബിൻ്റെ പള്ളി ഖബർസ്ഥാനിൽ നടക്കും
