വാടാനപ്പള്ളി : നടുവിൽക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ചതിന് തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് ബസ് കാത്തു നിന്നിരുന്ന സ്ത്രിയെ ഇടുക്കികയും പിന്നീട് പാലത്തിനു താഴോട്ട് ബൈക്ക് തെറിച്ചു വീ ഴുകയും ചെയ്തു.
അപകടത്തിൽ ചിലങ്ക സ്വദേശി ചക്കി വീട്ടിൽ ജിനു (32), നടുവിൽക്കര സ്വദേശിപുളങ്ങരത്ത് വീട്ടിൽ വീട്ടിൽ ഹാജറ (40)എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3 നാണ് അപകടം.
