NCT
KeralaNewsThrissur News

തളിക്കുളത്ത് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം : മൂന്ന് പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

തളിക്കുളം പുതിയങ്ങാടിയില്‍ രാത്രി വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കുടംബത്തെ ആക്രമിച്ച സംഘത്തെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശി സൂരജ് (21), തളിക്കുളം കലാനി സ്വദേശി കുട്ടന്‍കുളങ്ങര വീട്ടി്ല്‍ രാഹുല്‍ (19), നാട്ടിക ബീച്ച് സ്വദേശി പുലാക്കല്‍ വീട്ടി്ല്‍ വൈശാഖ് (19) എന്നിവരെയാണ് സി.ഐ. എം.കെ. രമേഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് സംഭവം

തളിക്കുളം പുതിയങ്ങാടി എരമംഗലത്ത് അബുല്‍കരീമിനെയും കുടംബത്തെയുമാണ് പ്രതികള്‍ വീട്ടില്‍ കയറി ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സൂരജിനെതിരെ നേരത്തെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധനാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.

വലപ്പാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രമേഷ്.എം.കെ, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സദാശിവന്‍, സിനി, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ അനൂപ്, ലെനിന്‍, സിപിഒ സന്ദീപ്, സിപിഒ മുജീബ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.

Related posts

തളിക്കുളം ഹൈസ്‌കൂൾ പരിസരത്ത് നിന്നും എം.ഡി.എം.എയുമായി കുപ്രസിദ്ധ ഗുണ്ട പിടിയിൽ.

murali

സ്വർണ്ണവില ഇന്ന് രണ്ടാം തവണയും കുറഞ്ഞു

murali

എ.ആർ. ശ്രീകുമാർ ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു.

murali
error: Content is protected !!