NCT
KeralaNewsThrissur News

കാട്ടൂർ സ്വദേശിയെ കാറിൽ കയറ്റി കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കണ്ണാപ്പി അക്ഷയ് അറസ്റ്റിൽ.

കാട്ടൂർ കൽപറമ്പ് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രണവ് എന്ന യുവാവിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാളാണ് ആനന്ദപുരം സ്വദേശി കണ്ണാപ്പി എന്നു വിളിക്കുന്ന അക്ഷയ് അറസ്റ്റിൽ.

കഴിഞ്ഞ ഫെബ്രുവരി 24ന് രാത്രി 11 മണിക്ക് മാരകായുധങ്ങളുമായി പൂമംഗലം, കൽപറമ്പിലുള്ള പള്ളിപ്പുറം വീട്ടിൽ പ്രണവ് (32) ന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആറംഗ സംഘം പ്രണവിനെ വടികൊണ്ട് തലക്ക് അടിച്ചും കമ്പിവടികൊണ്ട് കാലിൽ അടിച്ചും ഇടിക്കട്ടകൊണ്ട് ശരിരത്തിൻെറ പലഭാഗത്തും ഇടിച്ചും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തിയും പ്രണവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി കാറിൽ വെച്ച് മർദ്ദിച്ചും, വടി കൊണ്ട് പ്രണവിന്റെ തലക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അക്ഷയ്യെ കാട്ടൂർ പോലിസ് അറസ്റ്റ് ചെയ്തത്.

കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, സബ്ബ് ഇൻസ്പെക്ടർ ബാബു ജോർജ് സീനിയർ സിവിൽ പോലീസ് ഓഫിസർ സിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ വെളയനാട് ദേശത്ത് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ് ), വടക്കുംകര വില്ലേജ്, വെളയനാട് ദേശത്ത് വഞ്ചിപുര വീട്ടിൽ ആൻസൻ ( 31 വയസ്സ് ) , ആനന്ദപുരം എടയാറ്റുമുറിദേശത്ത് ഞാറ്റുവെട്ടി വീട്ടിൽ അനുരാജ് (27വയസ്സ്) എന്നീ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അക്ഷയ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2024 ൽ ഒരു കൊലപാതക കേസിലെയും 2022 ൽ മയക്കു മരുന്ന് ഉപയോഗിച്ചതിലുള്ള കേസും വലപ്പാട് പോലിസ് സ്റ്റേഷനിൽ 2023 ൽ ഒരു വധശ്രമ കേസും അടക്കം 7 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് .

Related posts

പുഴയിൽ വീണവരെ രക്ഷിച്ചവർക്ക് ഓടൻചിറ ഡാം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരം..

murali

ടാറിങ്ങിനായി റോഡ് അടക്കും.

murali

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം.

murali
error: Content is protected !!