NCT
KeralaNewsThrissur News

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബാലു രാജിവെച്ചു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബാലു രാജിവെച്ചു. ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണത്താൽ രാജിവെക്കുന്നു എന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.

കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിൽ പ്രവേശിക്കുകയായിരുന്നു. അതിനിടെയാണ് രാജി.

പാരമ്പര്യ അവകാശികളെ മാറ്റി പുതിയ നിയമനം നടത്തിയതിന് എതിരെ ക്ഷേത്രത്തിലെ തന്ത്രിമാരും വാരിയർ സമാജവും രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങിയേക്കും എന്ന സാഹചര്യം വന്നതോടെ ഫെബ്രുവരി 24ന് ജോലിയിൽ പ്രവേശിച്ച ബാലുവിനെ താൽക്കാലികമായി അറ്റൻഡർ ജോലിയിലേക്ക് മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ബാലു അവധിയിൽ പോയത്. ഇതോടെ സംഭവം

വിവാദമാവുകയും സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്തു. അവധി കഴിഞ്ഞ് എത്തിയാൽ ബാലുവിനെ കഴകം ജോലിയിൽ തന്നെ നിയമിക്കുമെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കിയിരുന്നു. ഓഫീസ് ജോലിയിൽ തന്നെ തുടരണമെന്ന് അഭ്യർഥിച്ച് ബാലു ദേവസ്വത്തിന് അപേക്ഷ നൽകിയെങ്കിലും നിയമാനുസൃതമല്ലാത്തതിനാൽ അത് അനുവദിക്കാനാവില്ല എന്ന് ദേവസ്വം ഭരണസമിതി വ്യക്തമാക്കി.

രണ്ട് ആഴ്ച്ച മെഡിക്കൽ ലീവിൽ പോയ ബാലു ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനുള്ള ദിവസമായിരുന്ന ചൊവ്വാഴ്ച്ച അമ്മാമനോടൊപ്പം എത്തിയാണ് രാജിക്കത്ത് നൽകിയത്.

Related posts

നാട്ടിക ശ്രീനാരായണ കോളേജിലെ നാലു തലമുറ അധ്യാപകരുടെ സംഗമം നടന്നു.

murali

പെരിഞ്ഞനത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.

murali

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി.

murali
error: Content is protected !!