NCT
KeralaNewsThrissur News

കയ്പമംഗലം മൂന്നുപീടികയിൽ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ.

കയ്പമംഗലം : മൂന്നുപീടിക സുജിത്ത് ബീച്ചിൽ അമ്മയെ കുത്തിപ്പരിക്കേൽപിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. സുജിത്ത് സെന്ററിൽ താമസിക്കുന്ന വളവത്ത് അജു എന്ന അജയൻ( 41) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം, മദ്യലഹരിയിൽ എത്തിയ അജയൻ
പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തി കൊണ്ട് അമ്മ തങ്കയുടെ വലത് കൈ തണ്ടയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു
അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്.

തങ്കയുടെ വലത് കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞിരുന്നു, ഇവർ ഇപ്പൊൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജയനെ മൂന്നുപീടികയിൽ നിന്നാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്.T, മുഹമ്മദ് സിയാദ്, ASI നിഷി.P.K, SCPO മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്

Related posts

കൊടുങ്ങല്ലൂർ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali

നാട്ടികയിൽ വീടിനു നേരെ ഗുണ്ടാ ആക്രമണം.

murali

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമം; പ്രതിയെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!