NCT
KeralaNewsThrissur News

തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട് ഇന്ന് പകല്‍ 1.10 നും രണ്ടിനും മധ്യേ..

തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട് ഇന്ന് പകല്‍ 1.10 നും രണ്ടിനും മധ്യേ.. ഊരായ്മക്കാര്‍ ക്ഷേത്രത്തിനകത്തെത്തി നിയമവെടിക്ക് അനുമതി നല്‍കിയശേഷം കുളിച്ച് മണ്ഡപത്തിലെത്തി മേല്‍ശാന്തിക്ക് തേവരെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നല്‍കും. തുടര്‍ന്ന് തൃക്കോല്‍ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും.

ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തില്‍ പറയ്ക്കും ശേഷം ഭഗവാനെ സേതു കുളത്തില്‍ ആറാട്ടിനായി അഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നള്ളിക്കും. ആറാട്ടിനുശേഷം തിരികെ പടിപ്പുരക്കല്‍ പടിക്കല്‍ ആദ്യ പറ സ്വീകരിച്ച് പാണ്ടിമേളത്തിന്‍റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. ക്ഷേത്രച്ചടങ്ങുകള്‍ക്കുശേഷം മണിക്കിണറിനരികില്‍ ചെമ്പിലാറാട്ടും നടത്തും.

Related posts

പീച്ചിയിൽ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു.

murali

ജില്ലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു; മത നിരപേക്ഷതയാണ് ഇന്ത്യയുടെ സൗന്ദര്യം: മന്ത്രി കെ. രാജൻ.

murali

സൈക്കിളിൽ കാറിടിച്ച് ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു. 

murali
error: Content is protected !!