ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ചേറ്റുവ സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ വിനോദ് 42 വയസ് എന്നയാളെ കഞ്ചാവുമായി പിടികൂടി.
ചേറ്റുവ കോട്ട പരിസരത്തുള്ള ചെറിയ പാലത്തിന് സമീപം എത്തിയപ്പോൾ റോഡരികിൽ കൈയിൽ ഒരു സഞ്ചിയുമായി നിന്നിരുന്ന വിനോദ് എന്നയാൾ പോലീസിനെ കണ്ട് പരുങ്ങുകയും ഓടാൻ ശ്രമിക്കുന്നതായും കണ്ട് വിനോദിനെ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ നിന്നാണ് വിനോദിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അലി, ജിനേഷ് എന്നിവർ ചേർന്നാണ് വിനോദിനെ അറസ്റ്റ് ചെയ്തത്.
