NCT
KeralaNewsThrissur News

മണത്തലയിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞു : ഡ്രൈവർക്ക് പരിക്കേറ്റു.

ചാവക്കാട് : മണത്തലയിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കാസർകോട് സ്വദേശി ഫറാസിനാണ് പരിക്കേറ്റത്. മംഗലാപുരത്തുനിന്നും സ്റ്റീൽ പൈപ്പുകളുമായി കായംകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇന്ന് പുലർച്ചെ 4.30ഓടെയായിരുന്നു അപകടം.

Related posts

കാഞ്ഞാണി പെരുമ്പുഴ പാടത്തെ മണലൂര്‍ താഴം പടവിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

murali

ഗുരുവായൂരിൽ കാറിന്റെ ചക്രം കയറിയിറങ്ങി കാൽനടയാത്രക്കാരന്റെ കാലിന് പരിക്ക്.

murali

ഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

murali
error: Content is protected !!