NCT
KeralaNewsThrissur News

കയ്പമംഗലം ചളിങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിൻ്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥന് പരിക്ക്.

കയ്പമംഗലം : ചളിങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീടിനു മുകളിൽ നിന്നും വീണ് ഗൃഹനാഥന് പരിക്ക്. ചളിങ്ങാട് സെൻ്റർ കരീം ഹാജി റോഡിൽ പുതിയവീട്ടിൽ അഷറഫ് (63) നാണു പരിക്കേറ്റത്, ഇദ്ദേഹത്തെ എം.എച്ച്.എം. ആംബുലൻസ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വീടിനു മുന്നിലെ അടക്കാമരം മുറിക്കുന്നതിനായാണ് ഇദ്ദേഹം വീടിനു മുകളിൽ കയറിയത്, ഇവിടെ നിന്നുകൊണ്ട് കവുങ്ങിൽ കയർ കെട്ടിയ ശേഷം വലിച്ചു പിടിക്കവെ കയർ പൊട്ടി അഷറഫ് താഴേക്ക് വീഴുകയായിരുന്നു, ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്

Related posts

തീരദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹൈക്കോടതി.

murali

കരുവന്നൂർ സൗത്ത് ബണ്ട് റോഡ് : മന്ത്രി ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നുവെന്ന് കോൺഗ്രസ്സ്.

murali

കാർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

murali
error: Content is protected !!