NCT
KeralaNewsThrissur News

നാട്ടികയിലെ പി.ജി ദീപക്കിന്റെ കൊലപാതകം : 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

നാട്ടികയിലെ ജനതാദൾ (യു)നേതാവ് പി.ജി ദീപക്കിന്റെ കൊലപാതകം. 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ശിക്ഷാവിധി. ഋഷികേഷ്, പ്രശാന്ത്, നിജിൻ, രസന്ത്, ബ്രഷ്ണേവ് എന്നിവരാണ് പ്രതികൾ. വിചാരണാ കോടതി വെറുതെ വിട്ട പ്രതികളെയാണ് ശിക്ഷിച്ചത്.

വിചാരണക്കോടതി വിധിക്കെതിരെ സർക്കാരും ദീപക്കിന്റെ ഭാര്യ വർഷയും സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം. 2015 മാർച്ച് 24നായിരുന്നു കൊലപാതകം. റേഷൻ വ്യാപാരിയായിരുന്ന ദീപക്‌, കട അടച്ച്‌ പോകാനൊരുങ്ങവേ വാനിൽ മുഖംമൂടി ധരിച്ചെത്തിയ ആർഎസ്‌എസ്‌–-ബിജെപി പത്തംഗസംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ജനതാദൾ പ്രവർത്തകരായ സ്റ്റാലിൻ, മണി എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ബിജെപി പ്രവർത്തകനായിരുന്ന ദീപക്‌, പാർടി മാറിയതിലെ വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ കാരണം. എന്നാൽ, പ്രതികൾ ഇവരെന്ന്‌ തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന്‌ ചൂണ്ടിക്കാട്ടി വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ്‌ സംസ്ഥാന സർക്കാരും ദീപക്കിന്റെ ഭാര്യ വർഷയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്‌.

Related posts

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്‌കറിലേക്ക്; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

murali

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്കന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.

murali

ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു.

murali
error: Content is protected !!