NCT
KeralaNewsThrissur News

വാടാനപ്പള്ളി നടുവിൽക്കരയിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് മോഷ്ണം.

വാടാനപ്പള്ളി : നടുവിൽക്കരയിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് മോഷ്ണം. തെക്കേ റേഷൻ കടക്ക് കിഴക്ക് പുഴയോരത്തെ വന്നേരി കുടുംബ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി മോഷ്ണം നടന്നത്. മതിൽ ചാടി അകത്ത് കയറിയ മോഷ്ടാവ് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് പൊളിച്ച് പണം കവർന്നത്.

മോഷ്ടാവ് വരുന്നതും മതിൽ ചാടുന്നതും പണം കവർന്ന് പോകുന്നതും സമീപം സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുമ്പ് പല തവണ മോഷ്ണം നടന്നിരുന്നു. ഇതോടെയാണ് മോഷ്ടാവിനെ കണ്ടെത്താൻ ക്ഷേത്രത്തിന് സമീപം സി.സി.ടി.വി. കാമറ സ്ഥാപിച്ചത്. വാടാനപള്ളി പൊലീസിൽ പരാതി നൽകി

Related posts

ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.

murali

ചൂലൂരിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി കാർ മോഷ്ടിച്ച ദമ്പതികളടക്കം അഞ്ച് പ്രതികൾ അറസ്റ്റിൽ.

murali

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.

murali
error: Content is protected !!