NCT
KeralaNewsThrissur News

മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കിയ പൊലീസുകാരനെ അറസ്റ്റ് ചെയ്തു.

മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കിയ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറാണ് അനുരാജ്. കാറിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തു. ഇന്നലെ രാത്രിയായിരുന്നു പൊലീസുകാരൻ മദ്യലഹരിയിൽ പാഞ്ഞത്.

സ്കൂട്ടറിലും കാറിലും ഇടിച്ചിട്ടും നിർത്താത പോയ വാഹനം മേലൂരിൽ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. അപകടത്തിൽ പൊലീസുകാരനും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. പൊലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരൻ്റെ പരിക്ക് ​ഗുരുതരമല്ല.

Related posts

ഒരുലക്ഷത്തിലധികം പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ മൂന്നാം കണ്ണിൽ കുടുങ്ങി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ.

murali

അതിഥി തൊഴിലാളി കൊല്ലപ്പെട്ടു.

murali

വേനൽമഴ ശക്തമാകുന്നു, സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

murali
error: Content is protected !!