NCT
KeralaNewsThrissur News

തളിക്കുളത്തുള്ള ബാറിൽ വെച്ച് തുറിച്ച് നോക്കി എന്നാരോപിച്ച് നാട്ടിക സ്വദേശിയെ വടിവാൾ വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ.

വലപ്പാട് : തളിക്കുളത്തുള്ള ബാറിൽ വെച്ച് പ്രതികളെ തുറിച്ച് നോക്കി എന്നാരോപിച്ച് കൊണ്ട് നാട്ടിക സ്വദേശിയായ പള്ളത്ത് വീട്ടിൽ വിബിൻകുമാർ 45 വയസ് എന്നയാളെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് നാട്ടിക AKG കോളനി സ്വദേശികളായ വട്ടേക്കാട് വീട്ടിൽ ചുപ്പാരു എന്ന് വിളിക്കുന്ന അമൽ 26 വയസ്സ്, പട്ടാട്ട് വീട്ടിൽ മിഥുൻ 21 വയസ് എന്നയാളെയുമാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

അമലിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനുള്ള 2 കേസുകളും, അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുമുണ്ട്. മിഥുന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുണ്ട്.

വിബിൻകുമാറും സുഹൃത്തുക്കളും തളിക്കുളത്തുള്ള ബാറിൽ നിന്ന് മദ്യപിച്ച് പുറത്തേക്ക് വരുമ്പോൾ ബാറിൽ നിന്ന് തന്നെ ഇറങ്ങി വന്ന അമലും, മിഥുനും മറ്റ് രണ്ട് പേരും ചേർന്ന് വിബിൻകുമാർ ഇവരെ തുറിച്ച് നേക്കി എന്നാരോപിച്ച് വിബിൻകുമാറുമായി തർക്കമാവുകയും പിടിച്ച് തള്ളി താഴെയിടുകയും മുഖത്ത് ഇടിച്ച് പരിക്കേൽപിക്കുകയും വടിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഈ സംഭവത്തിന് വിബിൻകുമാർ 15-04-2024 തിയ്യതി വലപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞത് പ്രകാരം FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ അമലിനെയും, മിഥുനെയും വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ ആണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് ഐ എബിൻ, പ്രൊബേഷൻ SI ജിഷ്ണു, ഡ്രൈവർ GASI ചഞ്ചൽ എന്നിവരുണ്ടായിരുന്നത്.

Related posts

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ ശോഭ കെടുത്തിയതാര്. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം.

murali

മുളകുപൊടിയെറിഞ്ഞ് മാല കവർന്നു.

murali

പെരിങ്ങോട്ടുകരയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കരു രാഗേഷിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!