വലപ്പാട് : ഇന്നലെ (15-04-2025) വൈകിട്ട് പുളിക്കകടവ് കള്ള് ഷാപ്പിന് മുൻവശം വെച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ വലപ്പാട് സ്വദേശിയായ പതിയാശ്ശേരി വീട്ടിൽ ഷിയാസ് 47 വയസ് എന്നയാളെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന്
എടത്തിരുത്തി കല്ലുങ്കടവ് സ്വദേശിയായ പട്ടാട്ട് വീട്ടിൽ ഷജീർ 42 വയസ്, വലപ്പാട് മുരിയാംതോട് സ്വദേശിയായ കണ്ണോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ 40 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് (16-04-2025) കോടതിയിൽ ഹാജരാക്കും.
