വാടാനപ്പള്ളിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറവീട്ടില്‍ സാജന്‍ ചാക്കോയെ (39) ആണ്് വാടാനപ്പള്ളി പൊലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടിയത്.
മദ്യ ലഹരിയില്‍ സുഹൃത്ത് പത്തനംതിട്ട സ്വദേശി അനില്‍കമാറിനെയാണ് ഇയാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് തലയിലും നെഞ്ചത്തും പരിക്കുകള്‍ വരുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തൃത്തല്ലൂര്‍ മൊളുബസാര്‍ എന്ന സ്ഥലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നവരാണ്.
ഇവര്‍ താമസിച്ചു വന്നിരുന്ന മൊളുബസാറിനു സമീപത്തായുള്ള വീടിന്റെ ഒന്നാം നിലയില്‍ വച്ച് മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ സാജന്‍ ചാക്കോ, അനില്‍കുമാറിനെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സാജന്‍ ചാക്കോയും താഴെക്കിറങ്ങി വന്ന് മുറ്റത്തു വീണു കിടക്കുന്നുണ്ടായിരുന്ന വലിയ സിമന്റ് ഇഷ്ടിക കൊണ്ട് തലയിലും നെഞ്ചത്തുമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി എസ് ബിനു, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജ്കുമാര്‍, ജിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍ അമല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്
