NCT
KeralaNewsThrissur News

തൃശൂർ ജില്ലാ ഈഴവ സഭയുടെ പതിനേഴാം വാർഷിക പൊതുയോഗം എംഎൽഎ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

തൃശൂർ ജില്ലാ ഈഴവ സഭയുടെ പതിനേഴാം വാർഷിക പൊതുയോഗം നാട്ടിക സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രസിഡൻറ് ടി.കെ ഷൺമുഖൻ്റെ അധ്യക്ഷതയിൽ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

സഭയുടെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് വഹിച്ച പ്രസിഡൻറ് ടി.കെ ഷൺമുഖൻ, വൈസ് പ്രസിഡൻറ് ടി ജി ധർമ്മരത്നം, സെക്രട്ടറി എൻ കെ ലോഹിതാക്ഷൻ, കൺവീനർ ടി.ജി രവീന്ദ്രൻ, ട്രഷറർ എം കെ ധർമ്മൻ, ഇ.പി. വി ജഗന്നിവാസൻ, വി വി ലോഹിതാക്ഷൻ എന്നീ സഭാ പ്രവർത്തകരെ സ്വാമി ബ്രഹ്മ സ്വരൂപാനന്ദ ആദരിക്കുകയും തുടർന്ന് അദ്ദേഹം ആത്മീയ പ്രഭാഷണം നടത്തുകയും ചെയ്തു.

തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ഐ സജിത രണ്ട് സഭാ മെമ്പർമാർക്ക് ചികിത്സ സഹായം വിതരണം ചെയ്തു. വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി 60ലേറെ സഭ മെമ്പർമാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു കൂടാതെ 27 പേർ സഭയിൽ മെമ്പർഷിപ്പ് എടുക്കുകയും അവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

2025- 26 പുതിയ ഭാരവാഹികളായി ടി. കെ ഷണ്മുഖൻ പ്രസിഡൻറ്, അഡ്വക്കേറ്റ് സീസർ അറക്കൽ വർക്കിംഗ് പ്രസിഡണ്ട്, എം.കെ ധർമ്മൻ ട്രഷറർ, എൻ.കെ ലോഹിതാക്ഷൻ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 27 കാരന് 50 വർഷം, കഠിന തടവും 2,50,000 രൂപ പിഴയും.

murali

സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു.

murali

16 കാരനെ പോലീസ് മർദിച്ച സംഭവം : വാടാനപ്പളളി പൊലീസ് സ്‌റ്റേഷന് മുന്നിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ പ്രതിഷേധം.

murali
error: Content is protected !!