NCT
KeralaNewsThrissur News

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.

പഴുവിൽ : പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് ഏപ്രിൽ 27, ഞായറാഴ്ച്ച കൊടിയേറി. വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബ്ബാനക്ക് പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ   കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് തിരുനാൾ സപ്ളിമെൻ്റ് പ്രകാശനവും നടത്തി.

പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, മാനേജിങ് ട്രസ്റ്റി ടിന്റോ ജോസ്, മറ്റ് ട്രസ്റ്റിമാരായ ഡിനോ ദേവസ്സി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ ആന്റൺ വർഗ്ഗീസ്, പബ്ലിസിറ്റി കൺവീനർ സ്റ്റീഫൻ ലാസർ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മെയ് 2, 3, 4, 5 വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷിക്കുന്നത്. പ്രസുദേന്തിവാഴ്ച്ച, ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം, മതസൗഹൃദ കൂട്ടായ്മ എന്നിവ മെയ് 2 നും, കൂട് തുറക്കൽ ശുശ്രൂഷ മെയ് 3 നും നടത്തും.

മെയ് 3 ശനിയാഴ്ച്ച വൈകീട്ട് 7 മണി മുതൽ രാത്രി 10 മണി വരെയും, മെയ് 4 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും നേർച്ച ഊട്ട് ഉണ്ടായിരിക്കും. ഏട്ടാമിടം മെയ് 11 ഞായറാഴ്ച്ചയാണ് ആഘോഷിക്കുക.

Related posts

ഇരുമ്പ് പൈപ്പ് തോളിൽ കുത്തികയറി യുവതിക്ക് ഗുരുതര പരിക്ക്.

murali

നാട്ടികയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.

murali

എടമുട്ടത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

murali
error: Content is protected !!