എടത്തിരുത്തി ചൂലൂരില്‍ നിന്നും കാണാതായ സുല്‍ത്താന്‍ എന്ന കുട്ടിയെ മലപ്പുറം ചങ്കുവെട്ടിയിൽ കണ്ടെത്തി. രാത്രി എട്ടരയോടെയാണ് കുട്ടിയെ കിട്ടിയത്. മലപ്പുറം വരെ കുട്ടി സൈക്കിൾ ചവിട്ടി എത്തുകയായിരുന്നു. ഇവിടെയുള്ള ഉമ്മയുടെ വീട്ടിലേയ്ക്കാണ് സുൽത്താൻ പോയത്.
ഉമ്മയുടെ വീട് എത്തുന്നതിനു മുമ്പ് സുൽത്താൻ നാട്ടുകാരിൽ ഒരാളുടെ ഫോൺ വാങ്ങി എടത്തിരുത്തിയിലെ വീട്ടിലേക്ക് വിളിച്ചിരുന്നു, എന്നാൽ ഇതിന് ശേഷവും കുട്ടി ഉമ്മയുടെ വീട്ടിൽ എത്താതിരുന്നത് പരിഭ്രാന്തി പരത്തിയിരുന്നു. നാട്ടില്‍ നിന്നും കാണാതായ കുട്ടിയാണിതെന്ന് ഫോണ്‍ നല്‍കിയ മലപ്പുറത്തെ നാട്ടുകാര്‍ക്കും അറിയില്ലായിരുന്നു.
സംഭവം അറിഞ്ഞതോടെ കുട്ടിക്കായി മലപ്പുറത്തും അന്വേഷണം നടത്തി കൊണ്ടിരിക്കെയാണ് വഴിയിൽ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ഉമ്മവീട്ടുകാരും കുട്ടിയുടെ അടുത്തെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നതായാണ് ലഭ്യമാകുന്ന വിവരം.
