NCT
KeralaNewsThrissur News

അനധികൃതമായി കേരളത്തിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണം; തൃപ്രയാറിൽ ബി.ജെ.പി ധർണ്ണ നടത്തി.

കേരളത്തിലെ താമസക്കാരായ പാക്കിസ്ഥാനികളെ പുറത്താക്കാൻ നടപടിയെടുക്കാത്ത കേരള സർക്കാരിനെതിരെ BJP തൃശൂർ സിറ്റി ജില്ലയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. തൃപ്രയാർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ്ണ BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി A. R. അജി ഘോഷ് സ്വാഗതവും സെക്രട്ടറി E. P. ഹരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

പഹൽഗാമിൽ ക്രൂരമായി നരഹത്യ നടത്തിയ പാക്കിസ്ഥാൻ തീവ്രവാദികളെ ദേശ സ്നേഹികൾ ഒരേ സ്വരത്തിൽ അപലപിക്കുമ്പോൾ, തീവ്രവാദികളുടെ കിരാത പ്രവൃത്തിക്ക് ന്യായീകരണം കണ്ടെത്തുകയാണ് കോൺഗ്രസ്സും, സിപിഎമ്മും ചെയ്യുന്നതെന്ന് അഡ്വ. ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. സുധീഷ് മേനോത്ത് പറമ്പിൽ ,പ്രിൻറു മഹാദേവൻ, സബീഷ് മരുതയുർ, സജിനി മുരളി, റീസൺ ചെവിടൻ തുടങ്ങിയവർ നേതൃത്വം നല്കി.

Related posts

ബസ് സ്റ്റോപ്പിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു.

murali

ചാവക്കാട് മുല്ലപ്പുഴയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!