NCT
KeralaNewsThrissur News

വഴി തെറ്റിയതിന് കെഎസ്ആർടിസി ഡ്രൈവർക്കും, യാത്രക്കാരനും മർദ്ദനം.

ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ വഴിതെറ്റി കിഴക്കേ സർവ്വീസ് റോഡിലൂടെ പോയ കെഎസ്ആർടിസി ഡ്രൈവർക്കും ബസ്സിലെ യാത്രക്കാരനും മർദ്ദനമേറ്റു. സർവീസ് റോഡിലൂടെ വന്ന ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

എറണാകുളത്ത് നിന്നും ഗുരുവായൂരിലേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ് എടമുട്ടത്തെത്തിയപ്പോൾ വഴിതെറ്റി കിഴക്കേ സർവ്വീസ് റോഡിലൂടെ കയറുകയായിരുന്നു. അബദ്ധം മനസ്സിലായ ഡ്രൈവർ ബസ് പിറകോട്ടെടുത്ത് പടിഞ്ഞാറെ റോഡിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അക്രമമുണ്ടായത്,

ബസ്സിലേക്ക് കയറിയ യുവാക്കൾ ഡ്രൈവറുമായി വാക്കേറ്റം ഉണ്ടാവുകയും മർദിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരനെയും ഇവർ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ വലപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട്

Related posts

ക്ഷേത്രപരിസരത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ചു : പ്രതി പിടിയിൽ

murali

പറവൂരിൽ വാഹനാപകടം: പെരിഞ്ഞനം സ്വദേശിക്ക് ദാരുണാന്ത്യം.

murali

കുന്നംകുളം കാട്ടകാമ്പാലിൽ ആന ഇടഞ്ഞു.

murali
error: Content is protected !!