വാടാനപ്പള്ളി : ലോഡ്ജിൽ താമസിച്ചു വരുന്ന മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം തൊട്ടാരത്ത് ശങ്കരനാരായണന്റെ മകൻ ശ്രീകുമാർ ( 57 ) ആണ് മരിച്ചത്. വാടാനപ്പള്ളിഫാൻസി റോഡിലുള്ള ദോഹ ടവർ എന്ന ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു മാസമായി ഇയാൾ വാടകയ്ക്ക് ലോഡ്ജിൽ താമസിച്ചുവരുകയായിരുന്നു. അനക്കമില്ലാതെ കിടക്കുന്നതായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ ലോഡ്ജിലെ മാനേജരാണ് കണ്ടത്.ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ പരിശോധിച്ചതിൽ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. വാടാനപ്പള്ളി പൊലിസ് മേൽ നടപടി സ്വീകരിച്ചു.
