തൃശൂർ : ലാലൂർ ശ്മശാനത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. അരിമ്പൂർ കൈപ്പിള്ളിസ്വദേശി സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുകളുമായുണ്ടായ തർക്കങ്ങളാണ് മരണത്തിൽ കലാശിച്ചത്. ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്ന ജോലിയാണ് സുരേഷിന്. ഇവിടത്തെ ക്ലോക്ക് റൂമിലാണ് താമസവും.
കഴിഞ്ഞ ദിവസം മദ്യലഹരിയിൽ തർക്കമുണ്ടാകുകയും ഇതിൻ്റെ പേരിൽ സുരേഷിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. മർദ്ദനമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കാരണം വ്യക്തമാകു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
