ദേശീയപാതയിൽ ചെന്ത്രാപ്പിന്നിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കുന്നംകുളത്ത് നിന്നും ചെമ്മീനുമായി എറണാകുളത്തേക്ക് പോയിരുന്ന പിക്കപ്പ് വാഹനവും ഗുരുവായൂർ ഭാഗത്തേയ്ക്ക് വന്നിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്, ആർക്കും പരിക്കില്ല.
ഇന്നലെ രാത്രി പത്ത് മണിയോടെ ചെന്ത്രാപ്പിന്നി സെൻ്ററിന് വടക്ക് പഴയ മനോജ് തിയറ്ററിനു സമീപത്തായിരുന്നു അപകടം. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ച് നേരം ഗതാഗതം തടസപ്പെട്ടു
