NCT
KeralaNewsThrissur News

തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട : ഇതര സംസ്ഥാന തൊഴിലാളികളായ നാലു പേരെ അറസ്റ്റ് ചെയ്തു.

തൃശൂർ : തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട, സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളായ നാലു പേരെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സബ ഇന്‍സ്‌പെക്ടര്‍ സിസില്‍ ക്രിസ്ത്യന്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

വെസ്റ്റ് ബംഗാള്‍ മുര്‍ഷിദ്ബാദ് സബാബ് നഗറില്‍ മീരജ് ഹുസൈന്‍ (24 ) വെസ്റ്റ് ബംഗാള്‍ ഡോമക്കല്‍ മൂര്‍ഷിതബാദ് സാഹിബ് നഗറില്‍ മഹേഷിന്‍ മണ്ടേല്‍ മകന്‍ ബാബര്‍ അലി (31 )ആഷിക് മുള്ള (18 ) രാഖി ബുള്‍ ഹോക്ക് (24) എന്നിവരെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലയുടെ വിവിധ മേഖലകളില്‍ എത്തിക്കുവാനുള്ള കഞ്ചാവുമായി വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് എന്ന് വ്യാജനെ ബാഗിലും സൂട്ട് കേസിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയിലാണ് ഒറീസയില്‍ നിന്നും കേരളത്തിലേക്ക് തീവണ്ടി മാര്‍ഗ്ഗം ഇവര്‍ കഞ്ചാവ് എത്തിച്ചത്.

വീര്യം കൂടിയ കഞ്ചാവ് മൊത്തമായി വാങ്ങിക്കുവാന്‍ വേണ്ടി തൃശ്ശൂരില്‍ കൊട്ടേഷന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു എന്നാല്‍ പോലീസിന് കണ്ട് അവര്‍ കടന്നു കളഞ്ഞു തൃശ്ശൂരില്‍ കഞ്ചാവ് എത്തിച്ചു നല്‍കുക എന്നത് മാത്രമാണ് പ്രതികള്‍ക്കുള്ള നിര്‍ദ്ദേശം പൊതു വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും ഇവയ്ക്ക് കുറഞ്ഞ നിരക്കിലാണ് സംഘം കഞ്ചാവ് തൃശൂരില്‍ എത്തിച്ചു നല്‍കുന്നത് ഫോണിലൂടെയും വാട്ടസ്ആപ്പ് വഴിയാണ് ഇവര്‍ ജില്ലയിലെ മൊത്ത് കച്ചവടക്കാരെ വിവരങ്ങള്‍ അറിയിച്ചിരുന്നത്.

സംഘത്തില്‍ ഗ്രേഡ് എസ്ഐ ഹരിഹരന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസമാരായ അനീഷ്, ഫിനുഫ്രാന്‍സിസ് സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത്, വിഷ്ണു അഖില്‍ ഹോം ഗാര്‍ഡ് ഡേവിസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

ഓപ്പറേഷൻ കാപ്പ തുടരുന്നു: കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട കരുവന്നൂർ സ്വദേശി ഷമീർ അറസ്റ്റിൽ.

murali

കഴിമ്പ്രത്ത് കണ്ടത് പുലിയല്ല; കാട്ടുപൂച്ച.!

murali

നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: മാക്കൂട്ടി പിടിയിൽ.

murali
error: Content is protected !!