NCT
KeralaNewsThrissur News

മലപ്പുറത്തിന് പുറകെ ചാവക്കാട് ദേശീയപാത 66 ലും വിള്ളൽ കണ്ടെത്തി.

തൃശൂർ : ചാവക്കാട് മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിൽ റോഡ് വിണ്ടുകീറി. ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ വിള്ളൽ ടാറിട്ട് മൂടി. ടാറിങ് പൂർത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്.

അതേസമയം,മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം.

സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related posts

ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ മത്സരിക്കും.

murali

ആർ ടി ഒ ചലാൻ എ പി കെ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് തട്ടിപ്പ് : കൊടുങ്ങല്ലൂർ സ്വദേശിയുടെ പണം തട്ടിയ ഹരിയാന സ്വദേശി പിടിയിൽ.

murali

റേഷൻ കടയിലെ ഇ പോസ് മെഷീൻ തകർത്തയാൾ അറസ്റ്റിൽ.

murali
error: Content is protected !!