വലപ്പാട് : പോലീസിനെ കണ്ട് തോട്ടില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്നാലെ ചാടി പിടികൂടി. കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ വലപ്പാട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കോതകുളം ബീച്ച് കണ്ണംപറമ്പില്‍ വീട്ടില്‍ സുരമോന്‍ എന്നറിയപ്പെടുന്ന നിഖില്‍ (33) നെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാളെ കാപ്പ നിയമപ്രകാരം നാടുകടത്തിയത്. നിയമം ലംഘിച്ചെത്തിയ ഇയാളെ പിടികൂടാനായി പോലീസെത്തിയപ്പോഴാണ് തോട്ടില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വലപ്പാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രമേഷ് എം കെ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എബിന്, സദാശിവന്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സോഷി,സുനീഷ്, സിവില്‍ പോലീസ് ഓഫിസര്‍ ജിജു എന്നിവരുള്‍പ്പെടയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
