NCT
KeralaNewsThrissur News

തൃപ്രയാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറ്റിച്ചൂർ സ്വദേശി മരിച്ചു.

തൃപ്രയാർ പോളി ടെക്നിക് കോളേജിനു സമീപം ഗുഡ്‌സ് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുറ്റിച്ചൂർ വലിയകത്ത് ഉസ്‌മാൻ മകൻ നൗഷാദ് (42) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ നൗഷാദ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 ന് രാത്രി എട്ടിനായിരുന്നു അപകടം. ഖബറടക്കം ഇന്ന് മുറ്റിച്ചൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ. മാതാവ്: നബീസ മോൾ.

Related posts

തൃശൂര്‍ കോര്‍പറേഷനില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

murali

കൂടൽമാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികൾ അറസ്റ്റിൽ.

murali

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു.

murali
error: Content is protected !!