NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ നൽകിയാൾ റിമാന്റിൽ.

മാള :  പൊയ്യ സ്കൂളിന് മുൻവശം വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിക്ക്നിരോധിത പുകയില ഉത്പന്നം നൽകിയ സംഭവത്തിന് എറിയാട് അഴീക്കോട് കൊട്ടിക്കൽ സ്വദേശി പടമാട്ടുമ്മേൽ വീട്ടിൽ അബീഷ് 45 വയസ് എന്നയാളെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ 31-05-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
അബീഷിന് മാള, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചതിനുള്ള ഓരോ ക്രിമിനൽ കേസുകളുണ്ട്.
മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.ആർ.സുധാകരൻ, സി പി ഒ മാരായ ജിബിൻ, സിജോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

നാട്ടിക പഞ്ചായത്ത് പ്രസിഡന്റിന്റെ TA ക്കും DA ക്കും കണക്കില്ല, വിജിലൻസ് അന്വേഷിക്കണം – കോൺഗ്രസ്.

murali

കേരളത്തിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളിലൊരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

murali

കയ്പമംഗലത്ത് കാറപകടം; എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

murali
error: Content is protected !!