NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പൂച്ച കുറുകെ ചാടി : അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.ലോകമലേശ്വരം പനാണ്ടി വലയിൽ ബിനേഷിൻ്റെ ഭാര്യ 32 വയസ്സുള്ള സുമി ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയതളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

Related posts

എൽപിജി വില കുത്തനെ കൂട്ടി.

murali

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്.

murali

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു.

murali
error: Content is protected !!