തൃശൂർ : കോടികളുടെ നിക്ഷേപതട്ടിപ്പുകേസിലെ പ്രതികളെ ചെന്നൈയിൽ നിന്നും പിടികൂടി തൃശൂർ സിറ്റി പോലീസ്. എസ് ജി എസ് അഗ്രോ ഫാം എന്നപേരിൽ നിരവധിപേരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് കോടികളുടെ തട്ടിപ്പു നടത്തിയ കേസുകളിലെ പ്രതികളും,
തമിഴ്നാട് ചെന്നൈ സ്വദേശികളുമായ എസ് ജി ശേഖർ (72), ശാന്തി (68), സന്ദീപ്ദാസ് (38) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശത്തെതുടർന്ന് അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ റഹ്മാനും സംഘവും അറസ്റ്റു ചെയ്തത്.
എസ് ജി എസ് അഗ്രോ ഫാം എന്നപേരിൽ 2010 ൽ പൂത്തോളിലാണ് കമ്പനി ആരംഭിച്ചത്. നിക്ഷേപത്തിന് ഉയർന്ന പലിശയിൽ നിരവധിപേരിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ തുടങ്ങി. പലയിടങ്ങളിലും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു. പിന്നീട് സ്ഥാപനം കാളത്തോട് എന്ന സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. അതിനു ശേഷം പലർക്കും പണം ലഭിക്കാതെവരികയും സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു,
നിക്ഷേപകർ വെസ്റ്റ് പോലീസ് സ്റ്റേഷൻ, മണ്ണുത്തി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകുകയും പരാതിയിൽ കേസ് റെജിസ്റ്റർ ചെ്യത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇരുന്നൂറോളം പേർക്ക് നിക്ഷേപ പണം ലഭിക്കാനുണ്ടെന്നും, . വെസ്റ്റ് മണ്ണുത്തി എന്നീ പോലീസ് സ്റ്റേഷനുകളിലായി കോടികളാണ് തട്ടിപ്പുനടത്തിയിട്ടുള്ളതെന്നും അന്വേഷണത്തിൽ വ്യക്തമായി. 1800 ഓളം വാറണ്ടുകളാണ് പ്രതികൾക്കെതിരെ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ മാത്രമായി ഉണ്ടായിരുന്നത്.
2025 ൽ പ്രതികൾക്കെതിരെ പുതിയ കേസ് റെജിസ്റ്റർ ചെയ്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയിൽ നിന്നും പിടികൂടിയത്. പ്രതികളെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ പ്രതികൾ ചെന്നൈയിൽ ഉണ്ടെന്ന് വിവരം ലഭിക്കുകയും ദിവസങ്ങളോളമുള്ള പ്രയത്നത്തിൻെറ ഫലമായി ചെന്നൈയിലെത്തിയ അന്വേഷണ സംഘം ഏറെ ശ്രമകരമായ പ്രയത്നത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടോണി വർഗ്ഗീസ്, പി.അഖിൽ വിഷ്ണു, സിവിൽ പോലീസ് ഓഫീസർമാരായ നിരീഷ, അനുഷ മണ്ണുത്തി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ സുധീഷ് എം ടി, സിവിൽ പോലീസ് ഓഫീസർമാരായ പി എസ് സന്ദീപ്, വി. ആഷിന, വിനയ ചന്ദ്രൻ എന്നിവരുമാണ് ഉണ്ടായിരുന്നത്.
