NCT
KeralaNewsThrissur News

കാറളത്ത് ചുമർ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു.

തൃശൂർ : കാറളം ചെമ്മണ്ടയില്‍ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരിച്ചത്.

വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു. കനത്ത കാറ്റിലും മഴയിൽ ശുചിമുറി തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്നതറിയുന്നത്.

ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയര്‍ഫോഴസില്‍ വിവരം അറിയിച്ചും ഇവര്‍ സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related posts

തണൽ റസിഡൻസിൻ്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ സദസ്സും, സമൂഹ നോമ്പുതുറയും.

murali

ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം : സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

ഇന്ത്യയിലെ മികച്ച നടൻ ടെവിനോ തോമസ്; അവാർഡിനർഹനാക്കിയത് ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന്.

murali
error: Content is protected !!