തൃശൂർ : എം ജി റോഡിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്കൂട്ടറിൽ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴി കണ്ട് വാഹനം വെട്ടിച്ചപ്പോൾ വാഹനം മറിയുകയായിരുന്നു.
റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. അമ്മ പത്മിനിയെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
