NCT
KeralaNewsThrissur News

തൃശൂരിൽ സ്കൂട്ടർ യാത്രികൻ്റെ മരണം; പ്രതിഷേധവുമായി യുഡിഎഫ്, ബിജെപി പ്രവർത്തകർ.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം അമ്മയ്ക്ക് ഒപ്പം സ്കൂട്ടറിൽ വരുന്നതിനിടെ ഇന്ന് രാവിലെ തൃശൂർ എംജി റോഡിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചത് കുഴി കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ ബസിനടിയിൽപ്പെട്ടായിരുന്നു.

പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32 ) ആണ് മരിച്ചത്.വിഷ്ണുവിന്റെ അമ്മ പത്മിനിക്കും അപകടത്തിൽ ഗുരുതര പരിക്ക്. ബസ്സിന് അടിയിൽപ്പെട്ട വിഷ്ണു തൽക്ഷണം സംഭവസ്ഥലത്ത് തന്നെ മരിച്ചു.  പരിക്കേറ്റ പത്മിനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ  ബിജെപി യുഡിഎഫ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Related posts

കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ 18 ഓളം കേസുകളിൽ പ്രതിയായ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

murali

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷം; എംഎൽഎയുടേത് വാഗ്ദാനങ്ങൾ മാത്രം – യൂത്ത് ലീഗ്.

murali

കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്’ പരീക്ഷ റദ്ദാക്കി.

murali
error: Content is protected !!