NCT
KeralaNewsThrissur News

തൃപ്രയാർ ഓവർ ബ്രിഡ്ജിൽ മുകളിൽ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന കുട്ടികൾക്ക് നേരെ ആക്രമിച്ച 3 പ്രതികൾ അറസ്റ്റിൽ.

തൃപ്രയാർ ഓവർ ബ്രിഡ്ജിൽ മുകളിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഫോട്ടോ എടുക്കുന്ന സമയം സിഗരറ്റ് ചോദിച്ചും നൃത്തം ചെയ്യാനും പറഞ്ഞത് ചെയ്യാതിരുന്നതിന്റെ വൈരാഗ്യത്തിൽ കുട്ടികളെ മർദ്ദിച്ച പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 25/06/2025 തിയ്യതി വൈകീട്ട് 5.30മണിയോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓവർ ബ്രിഡ്ജിൽ മുകളിൽ ഫോട്ടോ എടുക്കാൻ നിൽക്കുമ്പോൾ പ്രതികളായ ഗോകുൽ കൃഷ്ണയും സുഹൃത്തുക്കളായ മറ്റ് അഞ്ചുപേരും ചേർന്ന് സിഗരറ്റ് ചോദിക്കുകയും

സിഗരറ്റ് ഇല്ല എന്ന് പറഞ്ഞതിലും നൃത്തം ചെയ്യാൻ പറഞ്ഞത് ചെയ്യാതിരുന്നതിന്റെ വൈരാഗ്യത്തിലും കുട്ടികളെ ആക്രമിച്ച കാര്യത്തിന് , പാറമ്പിൽ(H), താന്ന്യം പെരിങ്ങോട്ടുകര ആദിത്യകൃഷ്ണ (19 വയസ്സ്), ഗോകുൽ കൃഷ്ണ, തൈവളപ്പിൽ ഹൗസ്, പൈനൂർ ദേശം താന്ന്യം വില്ലേജ്, (18 വയസ്സ്) നവനീത്, അടിയാറ ഹൗസ്, ചാഴൂർ ദേശം (19 വയസ്സ്) എന്നിവരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

ആദിത്യ കൃഷ്ണ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ആൻറി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്. ആദിത്യ കൃഷ്ണ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 3 മയക്കു മരുന്ന് ഉപയോഗിച്ചതിനുള്ള കേസും ഒരു അടി പിടികേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, എ എസ് ഐ രാജേഷ് കുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ റഷീദ് , സിവിൽ പോലീസ് ഓഫീസർമാരായ മാഷ്, സതീഷ് എന്നിവർ ചെർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.

murali

ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

murali

ബോംബെയിൽ നിന്നും ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ രോഗി യാത്രാമധ്യേ മരണപ്പെട്ടു.

murali
error: Content is protected !!