കനത്ത മഴ മൂലം നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് തൃശ്ശൂർ പീച്ചി ഡാം തുറന്നു. ഇന്നുച്ചയ്ക്ക് രണ്ട് മണിക്കാണ് ഡാമിൻ്റെ നാല് ഷട്ടറുകളും 2.5 സെൻ്റിമീറ്റർ വീതം തുറന്നത്. ഡാം തുറന്നതിനെ തുടർന്ന് വെള്ളമുയരുന്ന സാഹചര്യം കണക്കിലെടുത്ത് മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഡാം തുറക്കുന്നതറിഞ്ഞ് നിരവധി സഞ്ചാരികളാണ് പീച്ചി ഡാമിലെത്തിയത്
