NCT
KeralaNewsThrissur News

അന്തിക്കാട് ഗവ.ആശുപത്രിക്ക് മുന്നിൽ വെള്ളക്കെട്ട് ; രോഗികൾ ദുരിതത്തിൽ.

അന്തിക്കാട് : അന്തിക്കാട് ഗവ: ആശുപത്രിയുടെ ഒ പി ബ്ലോക്കിന് മുന്നിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളകെട്ടാണ്. വാഹനത്തിൽ വരുന്നവരായാലും നടന്ന് വരുന്നവരായാലും വെള്ളകെട്ടിലൂടെയല്ലാതെ ഒപി യിൽ പ്രവേശിക്കാനാകില്ല. വൈറൽ പനിയുമായി നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്.

കെട്ടി നിൽ ക്കുന്ന വെള്ളത്തിൽ ചവിട്ടി ചെരുപ്പ് ഊരിയിട്ടാണ് രോഗികൾ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത്. പനിയുമായി വരുന്നവരിലും, വയോധികരിലും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി രോഗികൾ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ പ്രശ്‍നം എത്രയുംവേഗം പരിഹരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

Related posts

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പാവറട്ടി സ്വദേശി അറസ്റ്റിൽ.

murali

പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ.

murali

കൊടുങ്ങല്ലൂരിൽ തിരുവള്ളൂർ ശിവക്ഷേത്രത്തിൽ നിന്നും ഓട്ടുവിളക്കുകളും ചെമ്പ് കുടങ്ങളും അടക്കം രണ്ട് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ..

murali
error: Content is protected !!