വരന്തരപ്പിള്ളി : ഞാവൽപ്പഴമിട്ട് വാറ്റിയ അഞ്ചുലിറ്റർ ചാരായവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടിൽ രമേഷ് (53) ആണ് അറസ്റ്റിലായത്. കണ്ണംകുളങ്ങരയ്ക്കു സമീപം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. കൊഴുക്കുള്ളിയിൽ വീടു വാടകയ്ക്കെടുത്ത് കുപ്പിക്ക് 1,000 രൂപയ്ക്കാണ് ചാരായം വിറ്റിരുന്നത്.
