തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന നിലയിൽ സ്ത്രീകളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1 ലക്ഷം രൂപ വിനിയോഗിച്ച് 333 ഗുണഭോക്താക്കൾക്കാണ് മെൻസ്ട്രുൽ കപ്പ് വിതരണം ചെയ്തത്. HLL ലൈഫ്കെയർ ലിമിറ്റഡ് എന്ന സ്ഥാനത്തിലെ ഡോക്ടറായ നിവ്യ പദ്ധതി വിശദീകരണവും ബോധവൽക്കരണ ക്ലാസും നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർ വിനയ പ്രസാദ്, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീരേഖ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ്, LHI അജിത, ICDS സൂപ്പർവൈസർ സിനി. കെ. എസ്, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ. എസ്, JHI പ്രിയ, JPHN മാരായ രമ്യ, സബീന, MLSP മാരായ വിശാൽ, ക്രിസ്റ്റി, ആശാവർക്കർമാർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. JPHN സീനത്ത് ബീവി ചടങ്ങിൽ നന്ദി പറഞ്ഞു.
